26 April Friday
ഉദ്‌ഘാടനം ഇന്ന് വൈകിട്ട്‌

സിഐടിയു പ്രചാരണ ജാഥകള്‍ നാളെ മുതൽ

സ്വന്തം ലേഖകൻUpdated: Wednesday Jan 20, 2021
കോട്ടയം
മോഡി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പത്ത് മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ പ്രചാരണാർഥവും സിഐടിയു നേതൃത്വത്തിൽ 21, 22 തീയതികളിൽ ജാഥകൾ നടത്തും. ജില്ലാ പ്രസിഡന്റ് ടി ആർ രഘുനാഥനും സെക്രട്ടറി എ വി റസ്സലും നയിക്കുന്ന ജാഥകളുടെ ഉദ്ഘാടനം ബുധനാഴ്‌ചയാണ്‌. ടി ആർ രഘുനാഥൻ നയിക്കുന്ന ജാഥ വൈകിട്ട്‌ നാലിന്‌ എരുമേലിയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസും  എ വി റസ്സൽ നയിക്കുന്ന ജാഥ ഇതേസമയം പൂഞ്ഞാർ തെക്കേക്കരയിൽ സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം വി എൻ വാസവനും ഉദ്‌ഘാടനം ചെയ്യും.
  ടി ആർ രഘുനാഥൻ നയിക്കുന്ന ജാഥയിൽ വി പി ഇബ്രാഹിം, റെജി സഖറിയ, വി പി ഇസ്മയിൽ, കെ സി ജോസഫ്, പി ജെ വർഗീസ്, ഡി സേതുലക്ഷ്മി, എസ് ഷീജാ അനിൽ, പി എൻ പ്രദീപ്, കെ ജെ അനിൽകുമാർ(മാനേജർ) എന്നിവരാണ് അംഗങ്ങൾ.
 എ വി റസ്സൽ നയിക്കുന്ന ജാഥയിൽ കെ കെ ഗണേശൻ, കെ അനിൽകുമാർ, കെ എൻ രവി, ജോയി ജോർജ്, കെ കെ ഹരിക്കുട്ടൻ, കെ ബി രമ, എം എച്ച് സലീം, ഷാർലി മാത്യു, എസ് വിനോദ്, വി കെ സുരേഷ്‌കുമാർ(മാനേജർ) എന്നിവരാണ് അംഗങ്ങൾ. 
  പ്രചാരണ ജാഥകൾക്ക് ആവേശകരമായ സ്വീകരണം നൽകി വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top