26 April Friday

225 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കോട്ടയം 
ജില്ലയിൽ 225 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 221 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ നാലു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്.
  ആകെ 3824 പരിശോധനാ ഫലങ്ങളാണ് പുതുതായി ലഭിച്ചത്. മാടപ്പള്ളി -25, കോട്ടയം -21 , ഈരാറ്റുപേട്ട, മീനടം -13 വീതം, ഏറ്റുമാനൂർ- 12, കുമരകം-11, പനച്ചിക്കാട് -10, പൂഞ്ഞാർ- 9, നെടുംകുന്നം- 7 , അതിരമ്പുഴ, കുറിച്ചി, വാകത്താനം- 6വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
   രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7097 പേർ രോഗബാധിതരായി. 4649  പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19970  പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top