27 April Saturday
കിറ്റുകൾ തയ്യാറായി

ഒരുങ്ങിക്കോളൂ ഓണമുണ്ണാൻ

സ്വന്തം ലേഖകൻUpdated: Friday Aug 19, 2022
കോട്ടയം
കോവിഡിന്റെ ദുരിതകാലം മാറിവരികയാണ്‌. പഴയ പകിട്ടോടെ ഓണം ആഘോഷിക്കാൻ മലയാളി ഒരുങ്ങുമ്പോൾ വിഭവസമൃദ്ധമായ സദ്യ നിർബന്ധം. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഇത്തവണയുമുണ്ട്‌. പതിമൂന്ന്‌ ഇനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വിതരണത്തിനായി എത്തി. ഇതുകൂടാതെ കൺസ്യൂമർഫെഡ്‌ 104 ഓണച്ചന്തകളും ആരംഭിക്കുന്നതോടെ മുട്ടില്ലാത്ത ഓണം ഇത്തവണയും മലയാളിക്ക്‌ ഉറപ്പിക്കാം.
കിറ്റുകൾ താലൂക്ക്‌ ഡിപ്പോകളിൽനിന്ന്‌ വിതരണകേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചുകഴിഞ്ഞു. ജില്ലയിലെ 4,98,280 റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകളാണ് വിവിധ പാക്കിങ് കേന്ദ്രങ്ങളിൽ തയ്യാറാകുന്നത്. ഇരുപത്തിരണ്ട്‌ മുതൽ 24 വരെ എഎവൈ(മഞ്ഞ കാർഡ്), 25 മുതൽ 27 വരെ മുൻഗണന വിഭാഗം(പിങ്ക് കാർഡ്), 29 മുതൽ 31 വരെ പൊതുവിഭാഗം സബ്സിഡി(നീല കാർഡ്), സെപ്തംബർ ഒന്ന്‌ മുതൽ മൂന്ന്‌ വരെ പൊതുവിഭാഗം(വെള്ള കാർഡ്), നാല്, അഞ്ച് തീയതികളിൽ മറ്റുള്ളവർക്ക്‌ എന്നിങ്ങനെ കിറ്റ് വിതരണം. 
കൺസ്യൂമർ ഫെഡിന്റെ 104 ഓണച്ചന്തകൾ 29 മുതൽ സെപ്‌തംബർ ഏഴുവരെ ജില്ലയിൽ പ്രവർത്തിക്കും. ഒമ്പത്‌ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും തെരഞ്ഞെടുത്ത 95 സഹകരണ സംഘങ്ങളിലുമായി നടത്തുന്ന ഓണച്ചന്തകളിൽ 13 ഇനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ലഭ്യമാകും. മറ്റിനങ്ങൾക്ക്‌ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top