27 April Saturday

കാറ്റിലും മഴയിലും വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
തലയോലപ്പറമ്പ്
കാറ്റിലും മഴയിലും ചെമ്പ് പഞ്ചായത്തിൽ വീട്‌ തകർന്നു. 15–--ാം വാർഡിൽ കാട്ടിക്കുന്ന്‌ തുരുത്തിൽ ചിറത്തറയിൽ രമണന്റെ ഓടുമേഞ്ഞ വീടാണ് ചൊവ്വ പകൽ 11 ഓടെ തകർന്നുവീണത്. അസുഖബാധിതനായ രമണനും വിദ്യാർഥികളായ രണ്ടുമക്കളും ഈസമയം വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.   
ബാർബർ തൊഴിലാളിയായ രമണൻ ഹൃദ്‌രോഗത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലാണ്. രോഗിയായ ഭാര്യ കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി രമണൻ വീടുനിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയിരിക്കുകയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top