27 April Saturday

ജോസ് കെ മാണിയും തോമസ് 
ചാഴികാടനും ദുരന്തസ്ഥലത്ത്

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മൂന്നിലവ് പഞ്ചായത്തിലെ ദുരന്തപ്രദേശങ്ങൾ ജോസ് കെ മാണിയും തോമസ് ചാഴികാടന്‍ എംപിയും സന്ദര്‍ശിക്കുന്നു

പാലാ
ഉരുള്‍പൊട്ടലുണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ച തലനാട്, മൂന്നിലവ് പ്രദേശങ്ങള്‍ കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ് കെ മാണി സന്ദര്‍ശിച്ചു. മൂന്നിലവ് പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ജോസ് കെ മാണിയോടൊപ്പം തോമസ് ചാഴികാടന്‍ എംപിയും സന്ദർശനം നടത്തി. റവന്യൂ അധികാരികളും ഇവര്‍ക്കൊപ്പമെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. നാഷനഷ്ടം കണക്കെടുത്ത് അടിയന്തരമായി ഇവര്‍ക്ക് സഹായം എത്തിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മൂന്നിലവ് പഞ്ചായത്തിലെ തകര്‍ന്ന കടപുഴ പാലത്തിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top