27 April Saturday

മണ്ണിടിഞ്ഞ സ്ഥലത്ത്‌ റോഡ്‌ താഴ്‌ത്തി നിർമിക്കും; 
ഇരട്ടപ്പാത കമീഷൻ 29ന്

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ഇരട്ടിപ്പണി... റെയിൽപാത ഇരട്ടിപ്പിക്കൽ നടക്കുന്ന റബർബോർഡ് പാലത്തിനുസമീപത്തെ തുരങ്കത്തിനോടുചേർന്ന്‌ പുതുതായി സ്ഥാപിക്കുന്ന പാളത്തിലേക്ക് സംരക്ഷണഭിത്തി തകർത്ത് മണ്ണിടിഞ്ഞുവീണത് നീക്കംചെയ്യുന്നു. വീണ്ടും അപകടസാധ്യത കണക്കിലെടുത്ത് റബർ ബോർഡ് ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷൻ ഗുഡ്ഷെഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതും കാണാം. 
ഫോട്ടോ: കെ എസ് ആനന്ദ്

 കോട്ടയം

മണ്ണിടിഞ്ഞ സ്ഥലത്ത്‌ റോഡ്‌ താഴ്‌ത്തി നിർമിക്കും; 29ന് ഇരട്ടപ്പാത കമീഷൻ ചെയ്യും
കോട്ടയം റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന്‌ സുരക്ഷാ നടപടികളുമായി റെയിൽവേ. ഞായർ പുലർച്ചെയാണ് റബർബോർഡ് ജങ്‌ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ രണ്ടാം തുരങ്കത്തിനു സമീപം പുതുതായി നിർമിക്കുന്ന ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. ട്രാക്കിലേക്ക്‌ വീണ മണ്ണ്‌ പൂർണമായും മാറ്റി. തകർന്ന റോഡിലെ മണ്ണ് മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. റോഡ്‌ കുറെക്കൂടി താഴ്‌ത്തി പുതുക്കി നിർമിക്കും. റോഡിന് മറ്റൊരു സംരക്ഷണഭിത്തിയും നിർമിക്കും. ഭാവിയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനാണിതെന്ന് അധികൃതർ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒരുമാസമെങ്കിലും എടുക്കും.  
 23നാണ് സുരക്ഷാ കമീഷന് പാത പരിശോധിക്കാനെത്തുന്നത്. ട്രെയിൻ ഓടിത്തുടങ്ങാത്ത പാതയായിരുന്നതിനാൽ ഗതാഗതത്തെ ബാധിച്ചില്ല. 29 ന് ഇരട്ടപ്പാത കമീഷൻ ചെയ്യാനാണ് തീരുമാനം. ഇതിന് മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top