26 April Friday
ദേശാഭിമാനി പ്രചാരണം

6 ഏരിയകളിൽ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 കോട്ടയം

ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയകളിൽ ചേർത്ത വാർഷിക വരിസംഖ്യയും ലിസ്‌റ്റും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. തിങ്കളാഴ്‌ച വൈക്കം, തലയോലപ്പറമ്പ്‌, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ എന്നീ ഏരിയകളിൽ നിന്നാണ്‌ ഏറ്റുവാങ്ങിയത്‌. യോഗങ്ങളിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ സംസാരിച്ചു. വിവിധ ഏരിയകളിൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.  
 വൈക്കത്ത്‌ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ അരുണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറിമാർ വരിസംഖ്യയും ലിസ്‌റ്റും കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ കെ ഗണേശൻ പങ്കെടുത്തു. 
 തലയോലപ്പറമ്പിൽ വരിക്കാരുടെ ലിസ്‌റ്റും തുകയും ഏരിയ സെക്രട്ടറി കെ ശെൽവരാജ്‌ കൈമാറി. ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് അധ്യക്ഷനായി. രണ്ടിടത്തും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ് എന്നിവർ സംസാരിച്ചു. 
 കടുത്തുരുത്തിയിൽ ഏരിയ സെക്രട്ടറി കെ ജി രമേശൻ ലിസ്‌റ്റും വരിസംഖ്യയും കൈമാറി. ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്, ജില്ലാ കമ്മിറ്റി അംഗം പി എം തങ്കപ്പൻ, യൂണിറ്റ് മാനേജർ രഞ്ജിത് വിശ്വം എന്നിവർ സംസാരിച്ചു. 
 ഏറ്റുമാനൂർ ഏരിയയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാലിൽ നിന്ന്‌ വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ, സി ജെ ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, അയ്മനം ബാബു എന്നിവർ സംസാരിച്ചു. 
 പാലായിൽ ഏരിയ സെക്രട്ടറി പി എം ജോസഫ്‌ ലിസ്‌റ്റും വരിസംഖ്യയും കൈമാറി. ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്‌,  ലാലിച്ചൻ ജോർജ്‌ എന്നിവർ സംസാരിച്ചു. 
 പൂഞ്ഞാറിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ്‌ ജോസഫ് ലിസ്‌റ്റും വരിസംഖ്യയും‌ കൈമാറി. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്‌ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top