26 April Friday
"ഹർ ഘർ തിരംഗ' തരംഗമായി

ത്രിവർണശോഭയിൽ നാട്

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022
കോട്ടയം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയപതാകയുയർത്തി "ഹർ ഘർ തിരംഗ'യെ ആഘോഷമാക്കി ജില്ല. വീടുകളിലും സർക്കാർ, അർധസർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും കടകളിലും ബാങ്കുകളിലും ലൈബ്രറികളിലും പൊതുസ്ഥലങ്ങളിലും ശനി രാവിലെ പതാക ഉയർത്തി. മന്ത്രി വി എൻ വാസവൻ പാമ്പാടിയിലെ വസതിയായ ഹിമഭവനിൽ ഭാര്യ ഗീതയ്‌ക്കും മകൾ ഗ്രീഷ്മയ്‌ക്കുമൊപ്പം പതാകയുയർത്തി. എംജി സർവകലാശാല സിൻഡിക്കറ്റംഗം റെജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിലും ജോസ് കെ മാണി എംപി പാലായിലെ വീട്ടിലും എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളിയിലെ വീട്ടിലും അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശേരിയിലെ വീട്ടിലും മോൻസ് ജോസഫ് ആപ്പാഞ്ചിറയിലെ വീട്ടിലും മാണി സി കാപ്പൻ പാലായിലെ വീട്ടിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പ്രവിത്താനത്തെ വീട്ടിലും പതാകയുയർത്തി.
സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം കെ രവീന്ദ്രൻ വൈദ്യർ കോരുത്തോട്ടിലെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം പതാകയുയർത്തി. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എന്നിവർ ദേവലോകത്തെ ഔദ്യോഗിക വസതികളിൽ കുടുംബത്തോടൊപ്പം പതാകയുയർത്തി. ഗായിക വൈക്കം വിജയലക്ഷ്മി വൈക്കത്തെ നാദബ്രഹ്‌മം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം പതാകയുയർത്തി.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസ് അങ്കണത്തിൽ മന്ത്രി വി എൻ വാസവൻ പതാകയുയർത്തി. പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ പി പി തോമസ്, കെ ആർ ഷാജി, സെക്രട്ടറി മായാദേവി എന്നിവർ പങ്കെടുത്തു. 15ന് സൂര്യാസ്തമയം വരെയാണ് പതാക പ്രദർശിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top