27 April Saturday

പൂഞ്ഞാർ ശുചിത്വ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
പൂഞ്ഞാർ
 പൂഞ്ഞാറിനെ ശുചത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപനം നടത്തി. ശുചിത്വ പൂഞ്ഞാർ സുന്ദര പൂഞ്ഞാർ കോർഡിനേറ്റർ രമേഷ് ബി വെട്ടിമറ്റം റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതം ജനകീയ ഹോട്ടലിന് ഹരിതകേരളം മിഷൻ നൽകിയ പുരസ്കാരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്ന്‌ ഹരിതകർമസേനാംഗങ്ങൾ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് സേനാംഗങ്ങൾക്ക് ധരിക്കുന്നതിനായുള്ള ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി  രമേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ലീലാമ്മ ചാക്കോ സ്വാഗതവും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഗോപകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top