27 April Saturday

നാടിന് ആഹ്ലാദമായി ലിസിയുടെ
പുരസ്‌കാരനേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

ലിസി അച്ചൻകുഞ്ഞ് 
സേനാ യൂണിഫോമിൽ

പൊൻകുന്നം
ഈ വർഷത്തെ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം ലഭിച്ച കൊല്ലംപറമ്പിൽ ലിസി അച്ചൻകുഞ്ഞിന്റെ നേട്ടം എലിക്കുളത്തിനും ആഹ്ലാദം. ഇൻഡോ- ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ അസി.കമാൻഡന്റ്(മേട്രൺ) റാങ്കിലുള്ള ലിസി 34 വർഷത്തെ സേവനം തികയ്ക്കുമ്പോഴാണ്‌ പുരസ്‌കാരലബ്ദി.     
 തൃശ്ശൂർ ഗവ. നേഴ്‌സിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി 1988ൽ ജോലിയിൽ കയറിയ ഇവർ ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ സെൻട്രൽ ആംഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ റഫറൽ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ജമ്മുകശ്മീരിൽ ഏറ്റവുമധികം ഭീകരാക്രമണം നടന്ന 1993 മുതൽ 1996 വരെയുള്ള കാലയളവിൽ ശ്രീനഗറിലെ ആശുപത്രിയിലായിരുന്നു സേവനം. 2006ൽ ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച വേളയിലും സേവനമേകി. ഐടിബിപി ഡയറക്ടർ ജനറലിന്റെ കമൻഡേഷൻ റോൾ ഉൾപ്പെടെ വിവിധ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മകൾ ഗ്രീഷ്മയും ഭർത്താവ് ഡെയ്ൻ തോമസും ഉൾപ്പെടുന്നതാണ്‌ ലിസിയുടെ കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top