26 April Friday

ത്രിപുരയ്ക്കായി കൈകോർത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
കോട്ടയം
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. 
തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. ബൂത്ത്‌ പിടിച്ചടക്കിയും മറ്റു പാർടികളെ കായികമായി അടിച്ചമർത്തിയും ത്രിപുരയിൽ അധികാരം തുടരുന്ന ബിജെപി സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിടുകയാണ്‌. സിപിഐ എം ഓഫീസുകൾ തകർത്തും നേതാക്കളെ കൊന്നും നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച്‌ വിജയം നേടാനുള്ള ശ്രമത്തിലാണ്‌ ബിജെപി. മുഴുവൻ പൗരാവകാശങ്ങളും ലംഘിക്കപ്പെടുന്ന ജനതക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനവുമായാണ്‌ ഐക്യദാർഢ്യ സദസ്‌ നടത്തിയത്‌.
മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ ഐക്യദാർഢ്യ സദസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റജി സഖറിയ, കൃഷ്‌ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top