26 April Friday

ബാലസംഘം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്യുന്നു

വൈക്കം
ബാലസംഘം ജില്ലാ സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ആവേശോജ്വല തുടക്കം. വിവിധ ഏരിയകളിൽനിന്ന് എത്തിയ 280  പ്രതിനിധികൾ പങ്കെടുത്തു. ശനി രാവിലെ പ്രതിനിധി സമ്മേളന നഗരിയിൽ (വൈക്കം എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 
വൈഷ്ണവി രാജേഷ്, നന്ദന ബാബു, അമൽ ഡൊമനിക്, നിഖിത മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 
സബ് കമ്മിറ്റികള്‍: ഗൗരി നന്ദന, ആതിര, അരുണിമ അരുൺ(മിനിട്ട്സ്), ഗൗതം കൃഷ്ണ, ആദം സ്കറിയ, നിവേദിത രാജേഷ്(പ്രമേയം), അൽത്താഫ്, അരുണിമ, മൃദുല(ക്രഡൻഷ്യൽ). ജില്ലാ സെക്രട്ടറി നന്ദന ബാബു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ വി ശിൽപ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വൈകിട്ട് അഞ്ചിന് ആദ്യദിന സമ്മേളനം അവസാനിച്ചു. 
ഞായർ രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. മന്ത്രി വി എൻ വാസവൻ കുട്ടികളുമായി സംവദിക്കും. പകല്‍ ഒന്നോടെ സമ്മേളനം സമാപിക്കും. സംസ്ഥാന കോ -ഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, വൈസ് പ്രസിഡന്റ് അരവിന്ദ് അശോക്, മുഖ്യരക്ഷാധികാരികളായ എ വി റസ്സൽ, പി കെ ഹരികുമാർ, കെ അരുണൻ, കെ ശെൽവരാജ്, എം പി ജയപ്രകാശ്,  സംഘാടകസമിതി ചെയർമാൻ അഡ്വ. കെ കെ രഞ്ജിത്‌, ജില്ലാ കൺവീനർ ബി ആനന്ദക്കുട്ടൻ, കോ ഓർഡിനേറ്റർ അനന്തു സന്തോഷ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി രമേശൻ, എസ് അമൃത, ആദിത്യ റെജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top