26 April Friday

കെത്രിഎ ക്രിസ്മസ് ന്യൂ ഇയർ എക്സ്പോ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
കോട്ടയം
കേരള അഡ്വർടെെസിങ് ഏജൻസീസ് അസോസിയേഷൻ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്രിസ്മസ് ന്യൂ ഇയർ എക്സ്പോ സമാപിച്ചു. സമാപനസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അക്ഷരനഗരിയുടെ മുഖഛായ മാറ്റുന്ന രീതിയിൽ ഇൻഡോർ സ്റ്റേഡിയം നവീകരിക്കുമെന്ന്  മന്ത്രി പറഞ്ഞു. 
സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടോമിച്ചൻ അയ്യരുകുളങ്ങര അധ്യക്ഷനായി. കെത്രിഎ ചീഫ് പേട്രൺ ജോസഫ് ചാവറ, ബൈജു വർഗീസ് ഗുരുക്കൾ (സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്), രാജു മേനോൻ (കെത്രിഎ സംസ്ഥാന പ്രസിഡന്റ്), ഷിബു കെ എബ്രാഹം (കെത്രിഎ സോൺ പ്രസിഡന്റ്), വി ജി ബിനു (കൺവീനർ, കെത്രിഎ എക്സ്പോ), ജെബിസൺ ഫിലിപ്പ് (ട്രഷറർ, കെത്രിഎ കോട്ടയം സോൺ), ലാൽജി പി വർഗീസ് (കെത്രിഎ സ്റ്റേറ്റ് ട്രഷറർ), പി ബി സജി (കൺവീനർ, കെത്രിഎ എക്സ്പോ), പ്രേം സെബാസ്റ്റ്യൻ (കെത്രിഎ സോൺ വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. എക്സ്പോയിൽ പങ്കെടുത്ത വിവിധ സ്റ്റാളുകൾക്ക് മന്ത്രി വി എൻ വാസവൻ പുരസ്കാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top