08 May Wednesday

സയൻസ്‌ സിറ്റി യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കുറവിലങ്ങാട് 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിൽ 2014 -ൽ ആരംഭിച്ച ദക്ഷിണേന്ത്യയിലെ പ്രഥമ സയൻസ്‌ സിറ്റി വൈകാതെ യാഥാർഥ്യമാകും. അന്തിമഘട്ടം പൂർത്തിയാക്കാൻ  സംസ്ഥാന ബജറ്റിൽ  തുക വകയിരുത്തി. സ്‌റ്റേറ്റ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി മ്യൂസിയത്തിനും സയൻസ്‌ സിറ്റിയ്‌ക്കുമായി 23 കോടി രൂപയാണ്‌ ഇത്തവണത്തെ ബജറ്റ്‌ വിഹിതം.  സംസ്ഥാന സർക്കാർ കോഴായിലെ ജില്ലാകൃഷിത്തോട്ടിൽനിന്ന്‌  വിട്ടുനൽകിയ 30 ഏക്കറിലാണ്  പദ്ധതി.
  സംസ്ഥാനസർക്കാർ വിഹിതമായ7.25 കോടി  2015 ൽ നൽകിയിരുന്നു. സെന്ററിന്റെ നിർമാണം പൂർത്തിയായി. പ്ലാനിറ്റോറിയം സ്ഥാപിക്കേണ്ട സ്‌പേസ് തിയേറ്റർ കെട്ടിടത്തിന്റെ പണി 2015 ൽ തുടങ്ങിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പൂർത്തിയായില്ല.  കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്എൽഎൽ ആണ് നിർമാണം നടത്തുന്നത്.  വൈദ്യൂതീകരണം പുരോഗമിക്കുന്നു.  11 കെ വി സബ്‌സ്റ്റേഷന്റ പണി പൂർത്തിയായി. ജലസംഭരിയുടെയും  ഭക്ഷണശാലായുടെയും  റോഡുകളുടെയും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും നടന്നുവരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top