11 May Saturday

സംയുക്ത ട്രേഡ്‌ യൂണിയൻ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
സംയുക്ത ട്രേഡ് യൂണിയൻ കോട്ടയം ബിഎസ്‌എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിൽ അവകാശങ്ങളെ അടിമുടി തകർക്കുകയും പൊതുമേഖലകളെ കോർപറേറ്റുകൾക്ക് തീറെഴുതുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു ധർണ. വിലക്കയറ്റം തടയുക, കാർഷിക മേഖലയൊന്നാകെ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്ന കാർഷികനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ 10 ആവശ്യങ്ങളുന്നയിച്ചാണ് രാജ്യവ്യാപക പ്രതിഷേധം. 
കോട്ടയം ബിഎസ്‌എൻഎൽ ഓഫീസ്‌ ധർണ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ്, സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ വി പി കൊച്ചുമോൻ, വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ പി ജെ വർഗീസ്‌, പൗലോസ് കടമ്പൻകുഴി, ഖലീൽ റഹ്മാൻ, എ ജി അജയകുമാർ, കെ എൻ കരുണാകരപിള്ള, ദിവ്യ ബിനീഷ്, പി വി പ്രസാദ്, അഡ്വ. വി കെ സന്തോഷ് കുമാർ, പി എൻ രമേശൻ, സന്തോഷ് കല്ലറ, കെ ടി രാജു, അസീസ് കുമാരനല്ലൂർ എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top