08 May Wednesday

മനോരമയുടെ അപവാദ പ്രചാരണം: സിഐടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കോട്ടയം
കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി സിഎംഎസ് കോളേജിലെ വിദ്യാർഥിനിയെയും സുഹൃത്തിനെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ച സംഭവത്തിൽ കോട്ടയത്തെ സിഐടിയു നേതാക്കൾ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്ന മലയാള മനോരമയുടെ കള്ളവാർത്തയിൽ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സിഐടിയുവിന്റെ ഒരു നേതാവും ഈ സംഭവത്തിൽ ആക്രമികളെ സഹായിക്കാൻ ഇടപെട്ടിട്ടില്ലെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
 ഇത്തരക്കാരെ സഹായിക്കുന്ന പ്രസ്ഥാനമല്ല സിഐടിയു എന്ന് മനോരമ മനസ്സിലാക്കണം. ഇല്ലാക്കഥകൾ മെനഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും എൽഡിഎഫ് സർക്കാരിനെതിരെയും നിരന്തരം വാർത്ത നൽകുന്ന നയമാണ് കോട്ടയം സംഭവത്തിലും മനോരമ സ്വീകരിച്ചത്. കള്ളവാർത്ത പിൻവലിച്ച് മനോരമ പരസ്യമായി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top