26 April Friday

സിപിഐ എം നിർമിച്ചുനൽകിയ വീടിന്റെ 
താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

സിപിഐ എം മറ്റക്കര ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറുന്നു

മറ്റക്കര 
സിപിഐ എം മറ്റക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കൽ പ്രസാദിനും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി. ചടങ്ങിൽ മന്ത്രിക്ക്‌ സിപിഐ എം അയർക്കുന്നം ഏരിയ കമ്മിറ്റി സ്വീകരണവും നൽകി. ലോക്കൽ സെക്രട്ടറി കെ എസ് ബിനോയ്കുമാർ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു, ജില്ലാ കമ്മിറ്റി അംഗം ജെയ്‌ക്‌ സി തോമസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ മോനപ്പൻ, വി വി ശശിമോൻ, സജിത സന്തോഷ് എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ടി എസ് ജയൻ സ്വാഗതവും വി പി കുര്യൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top