27 April Saturday
ട്രോളിങ്‌ നിരോധനം കഴിയുന്നു

ആരവമൊഴിഞ്ഞ്‌ ഹാർബറുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
സ്വന്തം ലേഖകന്‍
കൊല്ലം
ട്രോളിങ് നിരോധനം അവസാനിക്കുമ്പോഴും ആരവമൊഴിഞ്ഞ് ഹാർബറുകൾ. വെള്ളിയാഴ്ച അർധരാത്രി നിരോധനം അവസാനിക്കാനിരിക്കെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ വീണ്ടും മത്സ്യബന്ധനം തുടങ്ങാനുള്ള തയ്യാറെടുപ്പുകളൊന്നുമായില്ല. ചാകരക്കോള് കാത്തുകഴിഞ്ഞിരുന്ന മത്സ്യമേഖലയിലാകെ കോവിഡ് ഭീതിയും ആശങ്കയുമാണ്‌. 
സാധാരണ ട്രോളിങ്‌ നിരോധനം അവസാനിക്കുന്നതിനു മുമ്പേ ഉഷാറാകുന്ന മത്സ്യമേഖല നിശ്ചലമായി കിടക്കുന്നത് ഇതാദ്യം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബോട്ടുകൾ മത്സ്യബന്ധനം തുടങ്ങിയാൽ തന്നെ കയറ്റുമതിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയിലാണ് ബോട്ടുടമകളും തൊഴിലാളികളും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളും തൊഴിലാളികളും എത്തുന്നതിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നിവേദനം ബോട്ട് ഓണേഴ്സ് അസോസിയേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആഗസ്‌ത്‌ അഞ്ചുമുതൽ മത്സ്യബന്ധനം നടത്താമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top