26 April Friday

ചരക്കെത്തിക്കാൻ വണ്ടിയിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
കൊല്ലം
 അവശ്യസാധനങ്ങളായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ജില്ലയിലേക്ക്‌ എത്തിക്കാൻ കൂടുതൽ നടപടികളുമായി ജില്ലാഭരണകേന്ദ്രം. ഇതിനായി കൂടുതൽ ചരക്കുവാഹനങ്ങൾ നിരത്തിലിറക്കും. സംസ്ഥാനം നിർദേശിച്ച ഗതാഗത പദ്ധതിയനുസരിച്ചാണ്‌   പുതിയ സംവിധാനം. ഇതിനുമുന്നോടിയായി കലക്ടറേറ്റിൽ  മൊത്തകച്ചവടക്കാരുടെയും വിതരണക്കാരുടെയും യോഗം കലക്ടർ വിളിച്ചുചേർത്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കെത്തിക്കാൻ വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടായാൽ  നിശ്ചിത വാടക നിരക്കിൽ  വാഹനം  ആർടിഒ ലഭ്യമാക്കും. 
ഇവയ്‌ക്കുള്ള  പാസുകൾ മോട്ടോർ വാഹന വകുപ്പ് നൽകും.  ലോറി ഡ്രൈവർ, സ്റ്റാഫ് എന്നിവർക്ക് ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. ആര്യങ്കാവ് അതിർത്തിയിൽ അഗ്നിരക്ഷാസേന വാഹനങ്ങൾ  അണുനശീകരണം നടത്തി നൽകും. ഇതിനായി  ചെക്ക് പോസ്റ്റിൽ മെഡിക്കൽ ഓഫീസർ, വില്ലേജ് ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 
ഇവർ പാസ്‌ പരിശോധിച്ച്‌ വാഹനം കടത്തിവിടും. ഇവിടെ  പെർമിറ്റ്, സാക്ഷ്യപത്രം എന്നിവയും നൽകണം.
ഡ്രൈവർക്കും സ്റ്റാഫിനും ആരോഗ്യപരിശോധനയുമുണ്ട്‌.   കൂടാതെ  കടകളിൽ നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും  അമിതവിലയ്ക്ക് ഈടാക്കിയാൽ  നടപടി സ്വീകരിക്കുമെന്നും കലക്ടർ അബ്‌ദുൽ നാസർ യോഗത്തിൽപറഞ്ഞു.  മൊത്തവ്യാപാര സ്ഥാപനങ്ങളിൽ  സാധനങ്ങൾ വാങ്ങാൻ  ചില്ലറ വ്യാപാരികൾക്ക് പാസുകൾ പൊലീസ് നൽകുമന്നും കലക്ടർ അറിയിച്ചു.  
സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, റൂറൽ എസ്‌പി ഹരിശങ്കർ, എഡിഎം പി ആർ ഗോപാലകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ സി എസ് ഉണ്ണിക്കൃഷ്ണകുമാർ, ആർടിഒ ആർ രാജീവ്, വിവിധ വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top