26 April Friday

ഹൃദയാരോ​ഗ്യ സന്ദേശവുമായി 
കൂട്ടയോട്ടം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ലോക ഹൃദയദിനത്തിന്റെ ഭാഗമായി എൻ എസ് സഹകരണ ആശുപത്രിയും സിറ്റി ജനമൈത്രി പൊലീസും 
വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം

കൊല്ലം
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി ന​ഗരത്തിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. എൻ എസ് സഹകരണ ആശുപത്രിയും  സിറ്റി ജനമൈത്രി പൊലീസും വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
ആശ്രാമം മൈതാനത്തുനിന്ന് ആരംഭിച്ച് ചിന്നക്കട, കടപ്പാക്കട എന്നിവിടങ്ങളിലൂടെ ആശ്രാമം മൈതാനത്ത് സമാപിക്കുന്ന തരത്തിൽ അഞ്ചു കിലോമീറ്റർ ദൂരം ഹൃദയാകൃതിയിലുള്ള റൂട്ടാണ് കൂട്ടയോട്ടത്തി‌‌ന് തെരഞ്ഞെടുത്തത്.
അസിസ്റ്റന്റ് പൊലീസ് കമീഷണർ എ പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എൻ എസ് ആശുപത്രി ഭരണസമിതിഅംഗം കെ ഓമനക്കുട്ടൻ, മെഡിക്കൽ സൂപ്രണ്ട് ടി ആർ ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡി ശ്രീകുമാർ, ചീഫ് കാർഡിയോളജിസ്റ്റ് റെയ്ച്ചൽ ഡാനിയൽ, സീനിയർ കാർഡിയോളജിസ്റ്റുമാരായ എസ് ഷാഹിദ്, ആർ സുജയ്, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്  സൂപ്രണ്ട് സന്തോഷ്, ‌ ഹായ് പരിശീലകൻ ടി എ നജീബ് എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.  പൊലീസ് ഓഫീസർമാർ, സേനാംഗങ്ങൾ, ജില്ലാ ഫയർ ആൻഡ് സേഫ്ടി സേനാംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, കായികതാരങ്ങൾ, എൻസിസി കേഡറ്റുകൾ, വിവിധ കോളേജുകളിലെ എൻഎസ്എസ് വളന്റിയർമാർ, ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, വിദ്യാർഥികൾ, ഡോക്ടർമാർ, ജീവനക്കാർ, പൊതുജനങ്ങൾ  എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള ഉദ്ഘാടനംചെയ്തു. ചീഫ് കാർഡിയോളജിസ്റ്റ് റെയ്ച്ചൽ ഡാനിയൽ ഹൃദയാരോഗ്യസന്ദേശം കൈമാറി.  ആശുപത്രി സെക്രട്ടറി പി ഷിബു നന്ദി പറഞ്ഞു.  
വൈകിട്ട് ഐഎംഎ ഹാളിൽ "ആരോഗ്യ പ്രവർത്തകർക്ക് ഒരു വ്യായാമക്കുറിപ്പടി' എന്ന വിഷയത്തിൽ നടന്ന ക്ലാസിൽ സീനിയർ കാർഡിയോളജിസ്റ്റ് ആർ സുജയ്  പ്രബന്ധം അവതരിപ്പിച്ചു. ഐഎംഎ പ്രസിഡന്റ് വിനോദ് ജോർജ്‌ ഫിലിപ്പ് അധ്യക്ഷനായി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ടി ആർ ചന്ദ്രമോഹൻ, സീനിയർ കൺസൾട്ടന്റ് അബ്ദുൽ ലത്തീഫ് എന്നിവർ മോഡറേറ്റർമാരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top