26 April Friday

പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ എക്സലൻസ് അവാർഡ് ധനമന്ത്രി കെ എൻ ബാലഗോപാലിൽനിന്നും ബാങ്ക് പ്രസിഡന്റ്‌ എ ആർ കുഞ്ഞുമോൻ അവാർഡ് ഏറ്റുവാങ്ങുന്നു

പുനലൂർ 
കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ്‌ പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ ഏറ്റുവാങ്ങി. കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽനിന്നും ബാങ്ക് പ്രസിഡന്റ്‌ എ ആർ കുഞ്ഞുമോൻ അവാർഡ് ഏറ്റുവാങ്ങി. 
സഹകരണ രംഗത്ത് നടത്തിയ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. അഭിമാനകരമായ നേട്ടം കൈവരിക്കാൻ ബാങ്കിനോടൊപ്പം പ്രവർത്തിച്ച എല്ലാ സഹകാരികൾക്കും ബാങ്ക്‌ ഭരണസമിതി നന്ദി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top