26 April Friday

കുറുപ്പിന്റെ വിജയം ആഘോഷിച്ച് 
ദുൽഖര്‍ ആരാധകര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കുറുപ്പിന്റെ വിജയാഘോഷത്തിന്‌ 
തയ്യാറാക്കിയ കേക്ക്‌

കൊല്ലം
കുറുപ്പ് സിനിമയുടെ വിജയം ആഘോഷിച്ച്‌ ദുൽഖർ സൽമാൻ ഫാൻസ്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 75ൽ പരം സ്ഥലങ്ങളിൽ ഒരേദിവസം ഒരേസമയം ജീവകാരുണ്യ പ്രവർത്തനം നടത്തിയായിരുന്നു ആഘോഷം. 
കൊല്ലത്ത് ഇരവിപുരം കാരുണ്യതീരം ബാലഭവൻ, കുരിയോട്- ബെദ്സയ്ദ റിഹാബിലിറ്റേഷൻ സെന്റർ, കൊല്ലം -ക്യുഎസ്എസ്എസ് ഓൾഡേജ് ഹോം, ഇരവിപുരം -കാരുണ്യതീരം ഓൾഡേജ് ഹോം, കടപ്പ മൈനാഗപ്പള്ളി- സ്നേഹനിലയം അഭയമന്ദിരം എന്നിവിടങ്ങളിൽ ആരാധകർ ഉച്ചഭക്ഷണം വിതരണംചെയ്‌തു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ഷാനു, ശരത്, സുബിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top