27 April Saturday

ഗജമുത്തച്ഛന്റെ ഓർമ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ഗജമുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ ഓർമ പുതുക്കൽ 
ചടങ്ങിൽനിന്ന്‌

​കൊട്ടാരക്കര
മഹാ​ഗണപതിക്ഷേത്രത്തിലെ ​ഗജമുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ ഓർമ പുതുക്കി. കൊല്ലം ജില്ലാ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘമാണ് സ്‌മൃതിമണ്ഡപം സമർപ്പിച്ച്‌ 12 വർഷം തികയുന്ന വേളയിൽ ഓർമ പുതുക്കിയത്. സമ്മേളനം കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. ആർ ഷാജിശർമ അധ്യക്ഷനായി. കൗൺസിലർമാരായ അരുൺ കാടാംകുളം, എസ്‌ സബിത, ദേവസ്വം അസിസ്റ്റന്റ് കമീഷണർ ​ഗോപൻ, ആർ രവീന്ദ്രൻപിള്ള, അനിൽകുമാർ, അജിത്, അനിൽ കണ്ണംകര, സുധീഷ്, വാസുദേവൻ ഉണ്ണി, ജയദേവൻപിള്ള എന്നിവർ സംസാരിച്ചു. പ്രതിമ രൂപകൽപ്പനചെയ്ത ശിൽപ്പി അനിൽകുമാറിനെ ആദരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top