27 April Saturday

താമരക്കുടി സഹകരണ ബാങ്ക് പുനരുജ്ജീവിപ്പിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

താമരക്കുടി സര്‍വീസ് സഹകരണ ബാങ്ക് പുനരുദ്ധാരണ അവലോകന യോഗത്തില്‍ മന്ത്രി കെ എന്‍ ബാല​ഗോപാല്‍ 
സംസാരിക്കുന്നു

കൊട്ടാരക്കര 

താമരക്കുടി സർവീസ്‌ സഹകരണബാങ്ക് പുനരുജ്ജീവിപ്പിക്കാൻ പിന്തുണ നൽകുമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. താമരക്കുടി പാലേതോണ്ടലിൽ ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കും. ബാങ്ക് പുനരുജ്ജീവനത്തിനായി പദ്ധതി തയ്യാറാക്കാനും നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തി. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) അബ്ദുൾ ഹലീം, അസി. രജിസ്ട്രാർ വിനോദ്കുമാർ, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ  എ അനീഷ്, യൂണിറ്റ് ഇൻസ്‌പെക്ടർ ബാബുമോൻ, സെയിൽസ് ഓഫീസർ എ രാജീവ്‌, സിപിഐ എം ഏരിയ സെക്രട്ടറി പി ​കെ ജോൺസൺ, വി രവീന്ദ്രൻനായർ, എൻ ബേബി, എം ചന്ദ്രൻ, ഉപാസന മോഹൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top