26 April Friday
ചടയമംഗലം നിയോജകമണ്ഡലം

9 പഞ്ചായത്തില്‍ 1113 സംരംഭം

സ്വന്തം ലേഖകൻUpdated: Tuesday Sep 27, 2022

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി നടന്ന ചടയമംഗലം നിയോജകമണ്ഡലം അവലോകന യോഗം 
മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ 
2022-–-23 സാമ്പത്തിക വർഷം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തിൽ 1113 സംരംഭം തുടങ്ങും. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി ചടയമംഗലം നിയോജകമണ്ഡലംതല അവലോകന യോഗത്തിലാണ്‌ തീരുമാനം. നിലവിൽ 509 പുതിയ സംരംഭം ആരംഭിച്ചതിലൂടെ 24.71 കോടി രൂപയുടെ നിക്ഷേപവും 1095 പേർക്ക് തൊഴിലും 45.73 ശതമാനം നേട്ടവും കൈവരിക്കാനായി. വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും  ധനസ്ഥാപനങ്ങളുടെയും സംരംഭക പദ്ധതി സംബന്ധിച്ച പ്രവർത്തന പുരോഗതികൾ വിലയിരുത്തി. സംരംഭക സാധ്യതകൾ ചർച്ചചെയ്തു. നൂതന സംരംഭങ്ങളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് യോഗം ഉദ്‌ഘാടനംചെയ്‌ത മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 
ഗ്രാമീണ മേഖലയിലെ സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും. ഇതിനായി വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, കൃഷി എന്നീ വകുപ്പുകളുടെ സേവനങ്ങൾ ജനങ്ങൾ പ്രയോജനപ്പെടുത്തണം. കൂടുതൽ ഇടങ്ങളിലേക്ക് വ്യവസായ എസ്റ്റേറ്റുകൾ സാധ്യമാക്കും. കാലാനുസൃതമായി നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷനായി. പഞ്ചായത്ത് അധ്യക്ഷരായ എം എസ് മുരളി, കെ മധു, വി വിനീത, സി അമൃത, വാളിയോട് ജേക്കബ്, എം അൻസാർ, ജെ വി ബിന്ദു, അസീന മനാഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, മാനേജർ എസ് കിരൺ, ഉപജില്ലാ വ്യവസായ ഓഫീസർ ടി എസ് ബിജു, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഇൻചാർജ് എ സുബിൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top