26 April Friday

ഫാമിങ്‌ കോർപറേഷനിലെ 
തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
പത്തനാപുരം
സംസ്ഥാന ഫാമിങ്‌ കോർപറേഷൻ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്‌എഫ്സികെ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്‌ കറവൂർ എൽ വർഗീസും സെക്രട്ടറി എസ് ഷാജിയും അറിയിച്ചു. 
തൊഴിലാളികളുടെ കൂലി 700 രൂപയായി വർധിപ്പിക്കുക, മുമ്പ്‌ വർധിപ്പിച്ച കൂലി പൂർണമായി നടപ്പാക്കുക, മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച എല്ലാവരെയും 15 ദിവസത്തിനകം പുറത്താക്കുക, പിൻവാതിൽ നിയമനം റദ്ദാക്കുക, നൂറ്‌ തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികൾക്ക്‌ കാർഡ് നൽകുക, കാഷ്വൽ തൊഴിലാളികളെ സീനിയോറിറ്റി മാനദണ്ഡമാക്കി സ്ഥിരപ്പെടുത്തുക, സൂപ്പർവൈസർ, കലക്‌ഷൻ വർക്കർ, ഫാക്ടറിലാബ് അസിസ്റ്റന്റ്‌ തസ്തികകളിലെ ഒഴിവ് നിയമാനുസൃത യോഗ്യത മാനദണ്ഡമാക്കി നികത്തുക, തൊഴിലാളിക്ക് ആവശ്യമായ കൂട, തൊട്ടി, കത്തി ഇവ നൽകുക, ടാപ്പിങ്‌ ബ്ലോക്കുകളിലെ കാട് നീക്കംചെയ്യുക, റീ- പ്ലാന്റിങ്‌ തൈകൾ സംരക്ഷിക്കുക, കാലഹരണപ്പെട്ട സ്റ്റാൻഡിങ്‌ ഓർഡർ ഭേദഗതി ചെയ്യുക, വൈവിധ്യവൽക്കരണ പദ്ധതികൾ യൂണിയനുകളുമായി ചർച്ചചെയ്ത് നടപ്പാക്കുക, ക്വാർട്ടേഴ്സുകൾ വാസയോഗ്യമാക്കുക, എസ്റ്റേറ്റ് റോഡുകൾ ഗതാഗത യോഗ്യമാക്കുക, വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക നൽകുക  നഴ്സറിയിൽ തൊഴിലാളികൾക്ക് റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കുക, ഹൈടെക് നഴ്‌സറി വിപുലീകരിച്ച് ടൂറിസം സാധ്യത ഉപയോഗപ്പെടുത്തുക, രാത്രി കാവൽ എട്ട് മണിക്കൂറാക്കുക എന്നിവയാണ്‌ മാനേജ്‌മെന്റിന്‌ നൽകിയ ഡിമാന്റ്‌ നോട്ടീസിലെ ആവശ്യങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top