26 April Friday

അങ്കം കുറിച്ചു; ഇനി തെരഞ്ഞെടുപ്പ്‌ ചൂടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കൊല്ലം
കാത്തിരുന്ന പ്രഖ്യാപനമെത്തി; കുംഭച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ്‌ ആവേശം കൂടി ചേരുന്നതോടെ തീപാറും. മുന്നിലുള്ളത്‌ 38 ദിവസം മാത്രം. തെരഞ്ഞെടുപ്പിന്‌‌ സൈറൺ മുഴങ്ങിയതോടെ ചർച്ചകളുടെ കേന്ദ്രം ഇനി രാഷ്‌ട്രീയം മാത്രമാകും.  11 നിയമസഭാ മണ്ഡലങ്ങളാന്‌ ജില്ലയിലുള്ളത്‌. 2016 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ സമ്പൂർണ വിജയമായിരുന്നു. 
 തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്‌  കലക്ടറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥർ.  ശനിയാഴ്‌ച വൈകിട്ട്‌ 4.30ന്‌ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം കലക്ടർ വിളിച്ചിട്ടുണ്ട്‌. നിരീക്ഷകർക്കു പുറമേ നോഡൽ, സെക്ടറൽ, സോണൽ, ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ‌20,93,511 വോട്ടർമാരാണുള്ളത്‌. വോട്ടർപട്ടിക പുതുക്കൽ നടപടി ഉടനുണ്ടാകും.  
 550 സ്പെഷ്യൽ പോളിങ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്‌. 3213 ബൂത്തുകളാണുള്ളത്‌.  കോവിഡ്‌ സാഹചര്യത്തിൽ 1265 പോളിങ് ബൂത്ത്‌ ഇക്കുറി പുതിയതാണ്‌.   ഒരു ബൂത്തിൽ ആയിരത്തിലധികം വോട്ടർമാർക്കാണ്‌ സമ്മതിദാനാവകാശം നിർവഹിക്കാനാവുക. കൂടുതൽ ഉണ്ടെങ്കിൽ അധിക ബൂത്ത്‌ സ്ഥാപിക്കും. കുടിവെള്ളം, ശൗചാലയം, വൈദ്യുതി തുടങ്ങിയവ ബൂത്തുകളിൽ ഒരുക്കും. 80 വയസ്സ് കഴിഞ്ഞവർക്കും ബൂത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും രോഗബാധ സംശയിക്കുന്നവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തിയതാണ്‌ ഇത്തവണത്തെ പ്രത്യേകത. 46,582 പേരാണ് 80 വയസ്സിനു മുകളിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top