27 April Saturday

റോഡിന്റെ വശങ്ങളിൽ മണ്ണ് ഇടുന്നതിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
ശാസ്താംകോട്ട
കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന കരുനാഗപ്പള്ളി–- ശാസ്താംകോട്ട റോഡിൽ കുറ്റിയിൽമുക്ക് ഭാഗത്ത് റോഡിന്റെ വശങ്ങളിൽ മണ്ണ് ഇടുന്നതിനെതിരെ പരാതി. നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ചു ചെയ്തപ്പോൾ പല സ്ഥലങ്ങളിലും റോഡ് അരഅടി മുതൽ രണ്ട്‌ അടി വരെ ഉയർന്നിരുന്നു. ഇതോടെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ആളുകൾക്കു കയറാൻ വലിയ ബുദ്ധിമുട്ടായി. മണ്ണിടുമ്പോൾ ഇത് പരിഹരിക്കുമെന്നു കരുതിയെങ്കിലും മുക്കാൽ മീറ്റർ വീതിയിൽ മാത്രമാണ് മണ്ണ് ഇടുന്നത്. പരാതിപ്പെട്ടപ്പോൾ ഇത്രയും വീതിയിൽ മണ്ണിട്ടാൽ മതിയെന്നാണ് നിർദേശമെന്ന്‌ സ്ഥലത്ത് ജോലി ചെയ്യിക്കുന്നവർ പറയുന്നത്. മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിലെ പല വീട്ടുകാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. റോഡ് ഉയർന്നപ്പോൾ വശങ്ങളിൽ പ്രത്യേകിച്ച് പുതിയ റോഡിന്റെയും വീടിന്റെ മതിലുകളുടെയും ഇടയിൽ ഓടകൾ പോലുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുറ്റിയിൽ മുക്കിലും ഐസിഎസിലും റോഡിന്റെ ഉയരം കുറച്ചപ്പോൾ ലഭിച്ച നൂറുകണക്കിന് ലോഡ് മണ്ണ് കുറ്റിയിൽമുക്കിൽ സ്വകാര്യ പുരയിടത്തിൽ സൂക്ഷിച്ചിരിക്കെയാണ് ഈ പ്രവൃത്തി നടത്തുന്നത്.
 
ഫോട്ടോ: 
കുറ്റിയിൽമുക്ക് ഭാഗത്ത് റോഡരികിൽ മണ്ണിട്ടിട്ടും ഓടപോലെ കിടക്കുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top