26 April Friday

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനം: റോഡുകൾ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കരുനാഗപ്പള്ളി
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ്‌ ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.  മുനിസിപ്പാലിറ്റിയെ  ആലപ്പാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഒന്നാം ഡിവിഷനിലെ ആലുംകടവ് - കാക്കത്തുരുത്ത് ബണ്ട് റോഡ്, നാലാം ഡിവിഷനിൽനിന്ന് ആരംഭിക്കുന്ന കവറാട്ട്മുക്ക്- -വെളിയിൽ മുക്ക് റോഡ് എന്നിവയാണ്‌ തുറന്നത്‌. 50 ലക്ഷം രൂപ വിനിയോഗിച്ചാണ്  നിർമാണം പൂർത്തിയാക്കിയത്. 
ആലുംകടവിൽ നടന്ന ചടങ്ങിൽ  മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. മുനിസിപ്പല്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എം ശോഭന,  കൗൺസിലർ സീമാസഹജൻ, മുനിസിപ്പല്‍ എൻജിനിയർ എ സിയാദ് എന്നിവർ സംസാരിച്ചു.
 
 ചിത്രം: മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി മുഖ്യമന്ത്രിയുടെ തീരദേശ റോഡ് വികസന പദ്ധതിയിൽ നിർമിച്ച റോ‍ഡുകൾ  ആർ രാമചന്ദ്രൻ എഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top