26 April Friday

കുട്ടിക്കൊരു വീട്; പുനലൂരിൽ 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കെഎസ്ടിഎ പുനലൂർ ഉപജില്ലാ കമ്മിറ്റി സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി 
എൻ ജഗദീശൻ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ 
കെഎസ്ടിഎ പുനലൂർ ഉപജില്ലാ കമ്മിറ്റി കുട്ടിക്കൊരു വീട്‌ പദ്ധതിയിൽ പത്തനാപുരം എംടിഎച്ച്എസിലെ വിദ്യാർഥിനിക്ക് വീട് നിർമിച്ചുനൽകും. കുണ്ടയത്ത് ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം റഷീദലി അധ്യക്ഷനായി. 
ഉപജില്ലാ സെക്രട്ടറി നിഷ കൃഷ്ണ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് സബിത പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ അംഗം വിജയ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളീധരൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മധുസൂദനൻനായർ, കാർത്തിക ഭാസ്കർ, ഡെന്നിസ് ജോൺ, ഷാൻ, പി കെ അശോകൻ, ഹുസൈൻ, അംജിത്ത് എന്നിവർ സംസാരിച്ചു. 25 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ഭാരവാഹികൾ: എൻ ജഗദീശൻ (ചെയർമാൻ), എ ജി മുരളിധരൻ നായർ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top