26 April Friday

മീനുമായി വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
പാരിപ്പളളി 
ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിനു സമീപം ബുധനാഴ്‌ച പുലർച്ചെ അഞ്ചോടെ മീൻവണ്ടികൾ കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ചിറ്റുമൂല തടായി പടിഞ്ഞാറ്റതിൽ വീട്ടിൽ അബ്ദുൽ അസീസ് (45) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേർ കൊല്ലം ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.  ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരായ ഷുക്കൂർ, അഖിൽകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. 
കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മീൻ കയറ്റിപ്പോകുകയായിരുന്ന പിക്കപ് വാനും വിഴിഞ്ഞത്തുനിന്നു മീനുമായി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന പിക്കപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്‌ വാൻ മറിയുകയും അബ്ദുൽ അസീസ് വാഹനത്തിന്‌ അടിയിൽപ്പെടുകയുമായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും എത്തി വാഹനം ഉയർത്തി അബ്ദുൽ അസീസിനെ കൊല്ലം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി, ചാത്തന്നൂർ പോലീസും പരവൂരിൽനിന്നുള്ള അഗ്നിരക്ഷാസംഘവും എത്തിയാണ് വാഹനങ്ങൾ മാറ്റിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top