26 April Friday

വീട്‌ പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ്‌ തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
ഓയൂർ
പഴയകെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. വർക്കല അയിരൂർ കായൽപുരം  ഇഞ്ചയിൽ കോണത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ സി വിനീത്(33) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 9.30നായിരുന്നു അപകടം. 
കരാറുകാരന്റെ കൂടെ വെളിനല്ലൂർ വട്ടപ്പാറ പുലിക്കുടി റഷീദാമൻസിലിൽ സജിനബീവിയുടെ പഴയവീട് പൊളിക്കുന്നതിനിടയിൽ തട്ടിന്റെ മുകളിൽനിന്ന് കാൽവഴുതി താഴെ വീഴുകയും ഇഷ്ടികകെട്ടിയ ഭിത്തി പൊളിഞ്ഞ് വിനോദിന്റെ തലയിൽ വീഴുകയുചെയ്തു. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുജിത. മക്കൾ: സഞ്ജയ്, വിവേക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top