08 May Wednesday

ബി രാഘവന്‌ കൊല്ലത്തിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ബി രാഘവൻ അനുസ്‌മരണ യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

കൊല്ലം
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി രാഘവന്‌ കൊല്ലത്തിന്റെ സ്‌മരണാഞ്ജലി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എൻ എസ്‌ സ്‌മാരകത്തിൽ ചേർന്ന യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സംസാരിച്ചു. 
 സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ‌സ്‌ സുദേവൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ, ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, ഡിസിസി ജനറൽ സെക്രട്ടറി ബേബിസൺ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എ യൂനുസ്‌കുഞ്ഞ്, മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ, കെ വരദരാജൻ, എം എച്ച് ഷാരിയർ, ബി തുളസീധരക്കുറുപ്പ്‌, എൻ പത്മലോചനൻ, സി രാധാമണി, ആർഎസ്‌പി (എൽ) നേതാവ് വിമൽ ബാബു എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top