27 April Saturday

പഞ്ചായത്തിന്റെ അനാസ്ഥ: ബീച്ചിൽ നിന്ന് ശേഖരിച്ച മാലിന്യം വീണ്ടും കടലിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

അഴീക്കൽ ബീച്ചിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലേക്കുതന്നെ ഒഴുകിയിറങ്ങുന്നു

കരുനാഗപ്പള്ളി 
അഴീക്കൽ ബീച്ചിൽനിന്ന് പഞ്ചായത്ത് ഹരിതകർമ സേന ശേഖരിച്ച മാലിന്യം അധികൃതരുടെ അനാസ്ഥയെ തുടർന്ന് വീണ്ടും കടലിലേക്ക് ഒഴുകിയെത്തുന്നു. പുലിമുട്ടിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യമാണ് യാഥാസമയം നീക്കം ചെയ്യാത്തതിനാൽ കടൽക്ഷോഭത്തെ തുടർന്ന് ബീച്ചിലേക്കുതന്നെ എത്തിയത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവര്‍ മൂന്നുദിവസമായി പരാതി പറഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബീച്ചിനു സമീപമുള്ള കടകളിൽനിന്ന് ദിവസവും 30 രൂപയാണ് മാലിന്യനീക്കത്തിനായി പഞ്ചായത്ത് ഈടാക്കുന്നത്. എന്നിട്ടും സംസ്കരണം പാളിയതോടെ പ്രതിഷേധം ശക്തമാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top