26 April Friday
കരിമണൽ ഖനനം സ്വകാര്യവൽക്കരണം

തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ പ്രതിഷേധ യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി 
എൻ പത്മലോചനൻ ഉദ്ഘാടനംചെയ്യുന്നു

ചവറ
കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു). കമ്പനിപ്പടിക്കൽ ജീവനക്കാർ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എസ് ജയമോഹൻ അധ്യക്ഷനായി. 
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎൽ. കരിമണൽ ഖനനം സ്വകാര്യ വ്യക്തികളിലേക്ക്‌ എത്തിയാൽ കമ്പനി അടച്ചുപൂട്ടേണ്ടി വരും. സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറിയില്ലെങ്കിൽ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി വി സി രതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, കെ എ നിയാസ് എന്നിവർ സംസാരിച്ചു. ഡെന്നി സുദേവൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top