08 May Wednesday

നിർമാണത്തിലുള്ള ഹോട്ടലിന്റെ ലിഫ്​റ്റ്​ പൊട്ടിവീണു; 7പേർക്കു​ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
കൊല്ലം

നിർമാണത്തിലുള്ള ഹോട്ടൽ കെട്ടിടത്തിന്റെ ലിഫ്​റ്റ്​ പൊട്ടിവീണ്​ ഉടമയും ബന്ധുക്കളും ഉൾപ്പെടെ ഏഴു​ പേർക്ക്​ പരിക്കേറ്റു. ചിന്നക്കട ബീച്ച്​ റോഡിൽ പ്രവർത്തിക്കുന്ന റാഹത്ത്​ ഹോട്ടലിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിൽ ഞായർ പകൽ​ 3.40നായിരുന്നു അപകടം​. ഹോട്ടലിന്റെ ഉടമകളിലൊരാളായ കൊട്ടിയം പറക്കുളം സ്വദേശി റെജി (37), മുത്തച്ഛൻ മിസ്​ഹാബുദീൻ (87), ബന്ധുക്കളായ റിയാസ്​, ഷൈല, സപ്ന, റോഷ്​നി എന്നിവർക്കും സൂപ്പർവൈസർ അനീഷിനുമാണ്‌ പരിക്കേറ്റത്​. കാലുകൾക്ക്​ പരിക്കേറ്റ ഇവരെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ  മിസ്​ഹാബുദീനെയും ഷൈലയെയും കൊല്ലം ഗവ. മെഡിക്കൽ കോളേജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഹോട്ടലിന്റെ പുതിയ കെട്ടിടം കാണാന്‍ എത്തിയതായിരുന്നു ഉടമയും ബന്ധുക്കളും. പിറകിലുള്ള സർവിസ്​ ലിഫ്​റ്റിൽ ഒന്നാം നിലയിൽ എത്തിയപ്പോൾ റോപ്പ്​ പൊട്ടി ലിഫ്​റ്റ്​ താഴേക്കു​ പതിക്കുകയായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top