26 April Friday
മിഴിയടച്ച് സിസിടിവി കാമറകൾ

കൊല്ലം സ്റ്റേഷനിൽ 
വാഹനമോഷണം പതിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

 

കൊല്ലം 
കൊല്ലം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പിടിച്ചുപറിയും മോഷണവും പതിവാകുന്നു. റെയിൽവേയുടെ പാർക്കിങ് ഏരിയയിൽനിന്ന് വാഹനങ്ങൾ മോഷ്ടിക്കുന്നതും നിത്യസംഭവമാണ്. പ്രവർത്തനരഹിതമായ സിസിടിവി കാമറകളാണ് മോഷ്ടാക്കൾക്ക് സഹായകമാകുന്നത്. പണമടച്ച് പാർക്ക്‌ചെയ്ത വാഹനങ്ങൾ മോഷ്ടിക്കുന്ന സംഭവത്തിൽ പാർക്കിങ് ചുമതലയുള്ള കരാർ ജീവനക്കാരും കൈമലർത്തുകയാണ്. 
വലിയൊരു സംഘം സ്റ്റേഷൻ പരിസരത്ത് പിടിച്ചുപറിക്ക് നേതൃത്വം നൽകുന്നുണ്ടെന്നാണ് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നത്. രാത്രിസമയങ്ങളിൽ ട്രെയിനിറങ്ങുന്ന യാത്രക്കാരുടെ ആഭരണങ്ങളും പണവുമാണ് മോഷ്ടാക്കളുടെ ലക്ഷ്യം. രണ്ടാംകവാടത്തിനു സമീപത്തെ ഇരുട്ടും സിസിടിവികളുടെ അഭാവവും ഇവർക്ക് അനുകൂലമാകുന്നു. റെയിൽവേ സ്റ്റേഷനും പരിസരവും സിസിടിവി നിരീക്ഷണത്തിൽ കൊണ്ടുവരാനും രണ്ടാംകവാടത്തിലെ  ആക്രമണങ്ങൾ തടയാനും ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണം. 
ഈ സ്ഥലങ്ങളിൽ പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണമെന്നും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും സെക്രട്ടറി ജെ  ലിയോൺസ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top