04 May Saturday

പത്തനാപുരത്ത്‌ വേനൽത്തുമ്പികൾ പര്യടനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
പത്തനാപുരം
ബാലസംഘം പത്തനാപുരം ഏരിയ വേനൽത്തുമ്പികൾ കലാജാഥാ പര്യടനം സമാപിച്ചു. പത്തനാപുരം നടുക്കുന്ന് എൽപി സ്കൂളിൽനിന്ന്‌ 14നായിരുന്നു തുടക്കം. പന്ത്രണ്ട്മുറി, പട്ടാഴി മാർക്കറ്റ്, കടുവാത്തോട്, അമ്പലനിരപ്പ്, പാറമുക്ക്, പിടവൂർ, എലിക്കാട്ടൂർ, ചേകം, കറവൂർ, പുന്നല, മാങ്കോട്, ഇടത്തറ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
സമാപന സമ്മേളനം കറവൂർ എൽ വർഗീസ് ഉദ്‌ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് പത്മപ്രിയ അധ്യക്ഷയായി. എസ് ഷാജി, സുലോചന, നെജു, ലതാ പ്രകാശ് എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ വിവേക് പട്ടാഴി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top