27 April Saturday

സംഗീത നാടക അക്കാദമി സോളോ ഡ്രാമ ഫെസ്റ്റിവൽ 26 മുതൽ കൊല്ലത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കൊല്ലം
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകപാത്ര നാടകമേള 26 മുതൽ 30വരെ കൊല്ലത്ത് നടക്കും. ക്വയിലോൺ ആർട്ട്‌ ആൻഡ് ഹെറിറ്റേജ് സൊസൈറ്റിക്കൊപ്പം മാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ  സഹകരണത്തോടെയാണ്  നാടകമേള സംഘടിപ്പിക്കുന്നത്. കൊല്ലം എയ്‌റ്റ്‌ പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന മേളയിൽ അഞ്ചു ദിവസങ്ങളിലായി 10  നാടകം അവതരിപ്പിക്കും.ദിവസവും വൈകിട്ട് 6.30, 7.30 എന്നീ സമയങ്ങളിൽ രണ്ടു നാടകമാണ് അരങ്ങിലെത്തുക. 26നു വൈകിട്ട് ആറിന് മേയർ പ്രസന്ന ഏണസ്റ്റ് നാടകമേള ഉദ്ഘാടനംചെയ്യും. സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി കെ ജനാർദനൻ എന്നിവർ പങ്കെടുക്കും. എം മുകേഷ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ രക്ഷാധികാരികളും എക്സ് ഏണസ്റ്റ് ചെയർമാനും പി ജെ ഉണ്ണിക്കൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഫോൺ:  9633154903.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top