26 April Friday

സിഐടിയു ഓഫീസ് തൊഴിലാളികളുടെ മക്കൾക്ക് പഠനകേന്ദ്രമാകും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൊല്ലം
നവീകരിച്ച സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസും ഇ കാസിം സ്മാരക ഹാളും തൊഴിലാളികളുടെ മക്കൾക്ക് ഉപയോഗപ്രദമാക്കുമെന്ന്‌ ജില്ലാ സെക്രട്ടറി എസ് ജയമോഹൻ അറിയിച്ചു. തുടക്കത്തിൽ എൻജിനിയറിങ്, മെഡിക്കൽ, ബാങ്ക്, പിഎസ്‌സി പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം നൽകും. തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 
നേരത്തെ കാഷ്യൂ കോർപറേഷൻ ഉൾപ്പെടെ നടത്തിയ നടപടികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഎസ്ഐ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റുകളിൽ തൊഴിലാളികളുടെ മക്കൾക്കായുള്ള സംവരണ ക്വാട്ടയിൽ 56 പേരാണ്‌ പ്രവേശനം നേടിയത്. ജില്ലയിലെ കശുവണ്ടിത്തൊഴിലാളി മേഖലയിൽ നിന്നാണിത്‌. 14 പേർ ഈ അധ്യയന വർഷം പുതുതായി പ്രവേശനം നേടുമെന്നാണ് കരുതുന്നത്. സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ മൂന്നുമാസത്തിലൊരിക്കൽ ട്രേഡ് യൂണിയൻ സ്കൂളും ആരംഭിക്കും–-എസ് ജയമോഹൻ പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top