27 April Saturday

ഈ പോക്ക്‌ എങ്ങോട്ട്‌‌

സ്വന്തം ലേഖികUpdated: Friday Sep 18, 2020
കൊല്ലം
ജില്ലയിൽ വ്യാഴാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായി. 218 പേർ രോഗികളായപ്പോൾ മുക്തി നേടിയത്‌ 325 പേർ. രോഗികളേക്കാൾ 107 പേർ അധികം. 218-ൽ 213 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്‌. വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. 
കൊല്ലം നഗരസഭയിൽ -47 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. വെളിനല്ലൂർ–--18, തൊടിയൂർ–--14, കൊട്ടിയം-–-09, കുലശേഖരപുരം–--08, കൊട്ടാരക്കര–--07, ചവറ, തലവൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ആറുവീതം, ഇളമ്പള്ളൂർ, കരുനാഗപ്പള്ളി, തഴവ, നീണ്ടകര, വെട്ടിക്കവല ഭാഗങ്ങളിൽ അഞ്ചുവീതം, പത്തനാപുരം, പൂയപ്പള്ളി, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ നാലുവീതം, ഇട്ടിവ, ഉമ്മന്നൂർ, തേവലക്കര, പനയം, പെരിനാട്, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ മൂന്നുവീതം എന്നിങ്ങനെയാണ്‌ രോഗികൾ.
കൊല്ലം നഗരസഭാ പരിധിയിൽ ഇരവിപുരം-–-15, തിരുമുല്ലവാരം–--4, അയത്തിൽ, കാവനാട്, മുണ്ടയ്ക്കൽ, വടക്കേവിള എന്നിവിടങ്ങളിൽ മൂന്നുവീതം എന്നിങ്ങനെയാണ്‌ രോഗികൾ.
കല്ലുംതാഴം സ്വദേശിനി ഹൗവ്വാ ഉമ്മ (73), പ്രാക്കുളം സ്വദേശിനി ജമീല (62), കുളക്കട സ്വദേശി ശശിധരൻനായർ (75) എന്നിവർ മരിച്ചത്‌ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്തുനിന്ന്‌
വെളിനല്ലൂർ നെട്ടയം സ്വദേശി (55) സൗദിയിൽനിന്നും ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (36) ഒമാനിൽനിന്നും എത്തി.
ഇതര സംസ്ഥാനത്തുനിന്ന്‌
പെരിനാട് കുഴിയം സ്വദേശി (37) ആൻഡമാൻ നിക്കോബാറിൽനിന്നും ശക്തികുളങ്ങര നിവാസിയായ അസം സ്വദേശി (35) അസമിൽനിന്നും നെടുവത്തൂർ തേവലപ്പുറം സ്വദേശി (43) ഛത്തിസ്‌ഗഢിൽനിന്നും എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top