26 April Friday

ബൈക്കിലെത്തി മാലകവർന്ന യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

പിടിയിലായ പ്രതികൾ പോലീസ്‌ ഉദ്യോഗസ്ഥരോടൊപ്പം

പത്തനാപുരം
ആശുപത്രിയിലേക്ക് നടന്നുപോയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ സംഘം പത്തനാപുരം  പൊലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം ഡീസന്റ്‌മുക്ക്‌ അൻവർഷാ മൻസിലിൽ ഷാഫി (24), പേരയം ഫാത്തിമ മൻസിലിൽ സെയ്ദലി (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 25നായിരുന്നു സംഭവം. പത്തനാപുരം നെടുംപറമ്പ് വൺവേ റോഡിലൂടെ ആശുപത്രിയിലേക്ക് നടന്നുപോയ കല്ലുംകടവ് സ്വദേശി അന്നമ്മ (75)യുടെ മാല ബൈക്കിലെത്തിയ പ്രതികൾ പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ച ദ്യശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ നമ്പര്‍ വ്യാജമായിരുന്നു. 
പത്തനംതിട്ട ജില്ലയിലും സമാന സംഭവങ്ങള്‍ നടന്നിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ കുടുങ്ങിയത്‌.
അടൂര്‍, ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലായി മാലപൊട്ടിക്കല്‍ ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ഷാഫിയും സെയ്ദലിയും. പത്തനാപുരം സ്റ്റേഷന്‍ ഓഫീസര്‍ എസ് ജയകൃഷ്ണന്‍, പ്രിന്‍സിപ്പൽ എസ്ഐ ജെ പി അരുണ്‍കുമാര്‍, എഎസ്ഐമാരായ ശ്രീലാല്‍, അനില്‍കുമാര്‍, സിപിഒമാരായ രഞ്ജിത്, സൂരജ്, ശബരി, രാജേഷ്, രാജീവ്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. പ്രതികളെ പത്തനാപുരത്ത് എത്തിച്ച് തെളിവെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top