26 April Friday

50 കോടിയുടെ വായ്‌പാ പദ്ധതിയുമായി പത്തനാപുരം കാർഷിക ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
പത്തനാപുരം
മൂന്നുമാസംകൊണ്ട്‌ 50 കോടി രൂപ വായ്പ നൽകുന്ന പദ്ധതിയുമായി പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. താലൂക്കിലെ കർഷകർ, ചെറുകിട വ്യാപാരികൾ, വ്യവസായികൾ, ഭവന വായ്‌പ ആവശ്യമുള്ളവർ എന്നിവർക്ക്‌ പ്രയോജനപ്പെടുത്താം.  അഞ്ചുവർഷം വരെയുള്ള കാർഷിക വായ്പകൾക്ക്‌ ഏഴുശതമാനവും അഞ്ചു വർഷത്തിനു മുകളിലുള്ള എല്ലാത്തരം വായ്പകൾക്കും 10.85 ശതമാനവുമാണ്‌ പലിശ.  കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക്‌ ഒരുവർഷം 12,000 രൂപ വരെ പലിശ ഇളവു നൽകും. രേഖകൾ സമർപ്പിച്ച്‌ ഏഴുമുതൽ 15 ദിവസത്തിനകം വായ്പകൾ ലഭ്യമാക്കും. വായ്പാ കുടിശ്ശികയുള്ളവർ തുക തിരിച്ചടച്ചാൽ പുതിയ പലിശനിരക്കിൽ പുനർ വായ്പ നൽകും. ആവശ്യമുള്ളവർ പത്തനാപുരത്തെ ഹെഡ് ഓഫീസിലോ  രണ്ടാലുംമുട്ടിലെ ബ്രാഞ്ചിലോ ബന്ധപ്പെടണമെന്ന് പ്രസിഡന്റ്‌ ബി അജയകുമാറും സെക്രട്ടറി എസ് ഷാജികുമാറും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top