26 April Friday

പാസഞ്ചർ ടെർമിനൽ വാർഫ്‌ ഉദ്‌ഘാടനം 27ന്‌ തുറന്നിടും; കൊല്ലം തുറമുഖം

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020

 

കൊല്ലം
കൊല്ലം തുറമുഖത്ത് 20 കോടി രൂപ ചെലവിൽ നിർമിച്ച പാസഞ്ചർ ടെർമിനൽ വാർഫ്‌ (ബർത്ത്‌) 27ന്‌ രാവിലെ 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിന്‌ സമർപ്പിക്കും. മൂന്നരക്കോടി രൂപ ചെലവിൽ നിർമിച്ച തുറമുഖവകുപ്പിന്റെ ടഗ്ഗും മുഖ്യമന്ത്രി  ഉദ്‌‌ഘാടനംചെയ്യും. 
പാ-സഞ്ചർ- കപ്പൽ- ഇല്ലാ-ത്തപ്പോൾ  കാർ-ഗോ- കപ്പലുകളെ  തീ-രത്തേക്ക്-- അടു-പ്പി-ക്കാൻ- കഴി-യു-ം-വി-ധം വിവിധോദ്ദേശ ത്തോടെയാണ്‌ ടെർ-മി-നൽ.  വാർഫിന്‌ 100 മീ-റ്റർ- നീ-ളവും- 18 മീ-റ്റർ- വീ-തി-യു-മുണ്ട്‌. ഹാർ-ബർ- എൻ-ജി-നി-യറി-ങ്-- വി-ഭാ-ഗത്തി-ന്റെ മേൽ-നോ-ട്ടത്തിൽ- എറണാ-കു-ളം- കെവി-ജെ കൺ-സ്ട്രക്--ഷൻസാണ്‌ നിർമിച്ചത്‌. യാത്രക്കാർക്ക്‌ കാത്തിരിപ്പുകേന്ദ്രവും മറ്റും ഏർപ്പെടുത്തേണ്ടതുണ്ട്‌. അഞ്ചു‌കോടി രൂപ ചെലവിൽ വർക്ക്‌ഷോപ്‌ കെട്ടിടത്തിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്റെയും നിർമാണം പുരോഗമിക്കുന്നു. 1.6 കോടിയുടെ ഗേറ്റ്‌ഹൗസ്‌ നിർമാണവും 
തുടങ്ങി. മി-നി-ക്കോ-യി –-കൊ-ല്ല-ം വി-നോ-ദ-സ-ഞ്ചാ-ര- ക-ടൽ-പ്പാ-ത-യ്--ക്കും- സാ-ധ്യ-ത-യേ-റെ.- ല-ക്ഷ-ദ്വീ-പിൽ- നി-ന്നുള്ള ച-ര-ക്ക്-- ക-പ്പ-ലു-കൾ-ക്കും- കൊ-ല്ല-ത്തെ-ത്താം.- നി-ല-വിൽ- ല-ക്ഷ-ദ്വീ-പ്‌ ക-പ്പ-ലു-കൾക്ക്‌- ബേ-പ്പൂ-രി-ലാ-ണ്- ബർ-ത്ത്.  
വേണം; എമിഗ്രേഷൻ കൗണ്ടർ 
യാത്രാക്കപ്പലുകൾക്ക്‌ കൊല്ലം തുറമുഖത്തേക്ക്‌ വരാൻ ഏക തടസ്സം എമിഗ്രേഷൻ കൗണ്ടർ ഇല്ലാത്തതാണ്‌. താൽക്കാലിക എമിഗ്രേഷൻ സംവിധാനമാണ്‌ നിലവിലുള്ളത്‌.  
മെക്കാനിക്കൽ എൻജിനിയറിങ് വർക്‌സ്‌ ഹാളിന്‌ മുകളിൽ ‌എമിഗ്രേഷൻ കൗണ്ടർ തുടങ്ങാൻ സൗകര്യം ഒരുക്കിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ല.  
സംസ്ഥാനത്തിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്‌.  സൗകര്യം പരിശോധിച്ച്‌ തിരുവനന്തപുരം എഫ്‌ആർആർഒ ഓഫീസർ കഴിഞ്ഞ ഡിസംബറിൽ അനുകൂല റിപ്പോർട്ട്‌ നൽകിയിരുന്നു.  
എമിഗ്രേഷൻ സൗകര്യമുണ്ടെങ്കിൽ ഷിപ്പിങ്‌‌ കമ്പനികളുടെ  കപ്പലുകൾ ക്രൂ ചെയ്‌ഞ്ചിങ്ങിന്‌ കൊല്ലത്തേക്ക്‌ എത്തുമെന്ന്‌ പോർട്ട്‌ ഓഫീസർ ഹരിവാര്യർ 
പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top