02 May Thursday

നഗരത്തിൽ 114.2 കോടിയുടെ മാലിന്യനിർമാർജന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 

തിരുവനന്തപുരം
ലോകബാങ്ക്‌ ധനസഹായത്തോടെ  114.2 കോടിയുടെ മാലിന്യ നിർമാർജന പദ്ധതി നടപ്പാക്കാൻ  മേയർ കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.  ശുചിത്വ മിഷൻ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക.  ഇതിനായി നഗരസഭയും മിഷനും തമ്മിൽ ഉടൻ കരാറിൽ ഒപ്പിടും.    
 വികേന്ദ്രീകൃത മാതൃകയിലുള്ള ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വ്യാപിപ്പിക്കൽ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വികസിപ്പിക്കൽ, മാലിന്യ ശേഖരണ സേവനത്തിൽ ഏർപ്പെടുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക്‌ ധനസഹായം  തുടങ്ങിയവ ഉൾപ്പെടുന്നതാണ്‌ പദ്ധതി.  മാലിന്യ ശേഖരണത്തിനുള്ള ഗതാഗത സംവിധാനം ശക്തിപ്പെടുത്താനും ഗ്രാന്റ്‌ വിനിയോഗിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top