27 April Saturday

ഓച്ചിറ ആദ്യ സമ്പൂർണ ശുചിത്വ ബ്ലോക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കരുനാഗപ്പള്ളി
ഓച്ചിറയെ സമ്പൂർണ ശുചിത്വ ബ്ലോക്കായി പ്രഖ്യാപിച്ചു. മാലിന്യ നിർമാർജന പദ്ധതികൾ, വീടുകളിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനം എന്നിവയിലൂടെയാണ്‌ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളും സമ്പൂർണ ശുചിത്വ പദവി നേടിയെടുത്തത്‌. 
ആർ രാമചന്ദ്രൻ എംഎൽഎ ശുചിത്വ പ്രഖ്യാപനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ രാജേഷ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീദേവി മോഹൻ,  ബി സുധർമ, ജയശ്രീ, ഷെർളി ശ്രീകുമാർ, അൻസർ എ മലബാർ, കൃഷ്ണകുമാർ, ബിഡിഒ ആർ അജയകുമാർ,  എൽ ഷൈലജ, രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top