26 April Friday

കരുനാഗപ്പള്ളിയിൽ കരനിറഞ്ഞ്‌ നെൽക്കൃഷി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കരുനാഗപ്പള്ളി
സുഭിക്ഷ കേരളം പദ്ധതിയിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കരനെൽക്കൃഷിക്ക്‌ നൂറുമേനി വിളവ്. 21 –-ാം ഡിവിഷനിലെ ഒന്നരയേക്കറിലായിരുന്നു  തൊഴിലുറപ്പ്‌ പദ്ധതിയുമായി സഹകരിച്ച്‌ വനിതാ കൂട്ടായ്മയുടെ  കൃഷി. കൃഷിവകുപ്പ് ലഭ്യമാക്കിയ അത്യുൽപ്പാദനശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്‌. 
വിളവെടുപ്പുത്സവം ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സാമൂഹ്യ ക്ഷേമബോർഡ് ചെയർപേഴ്സൺ സൂസൻകോടി മുഖ്യാതിഥിയായി. കൃഷി ചെയ്യാൻ സൗജന്യമായി ഭൂമി വിട്ടുനൽകിയ കിഴക്കേമേങ്ങയിൽ തങ്കച്ചനെ ആദരിച്ചു. മുനിസിപ്പല്‍ ചെയർപേഴ്‌സൺ  ഇ സീനത്ത്, വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള,  വസുമതി, വിജയമ്മാ ലാലി, അമൃത, രമ്യ എന്നിവർ 
പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top