26 April Friday

ഗ്യാസ്‌ വിലവർധനയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

പാചകവാതക വിലവർധനയ്ക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മിറ്റി എഴുകോണിൽ പ്രതിഷേധിക്കുന്നു

എഴുകോൺ
പാചകവാതക വിലവർധനയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയ സെക്രട്ടറി സുമലാൽ ഉദ്ഘാടനംചെയ്തു. 
പ്രസിഡന്റ്‌ ജലജാ ബാലകൃഷ്ണൻ അധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി രജിതാ ലാൽ, പി എസ് പ്രശോഭ, ലളിത, ഷൈലജ, ഷീന, ശകുന്തള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top