26 April Friday

കെപിസിസി ഭാരവാഹിപ്പട്ടിക; ബിന്ദുകൃഷ്ണയ്ക്ക് അവഗണന

സ്വന്തം ലേഖകൻUpdated: Monday Sep 14, 2020
കൊല്ലം
കെപിസിസി ഭാരവാഹിപ്പട്ടികയിലേക്ക്‌ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർദേശിച്ചവരെ നേതൃത്വം ഒഴിവാക്കി. കെപിസിസി സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായവരിൽ  ഭൂരിപക്ഷവും എതിർ വിഭാഗക്കാരാണ്.  യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജന്റെ ഭാര്യയും റിട്ട. ബാങ്ക് ജീവനക്കാരിയുമായ എൽ ശ്രീദേവി സെക്രട്ടറിയായത്‌ പുതിയ വിവാദത്തിന് തിരികൊളുത്തി.
കെപിസിസി സെക്രട്ടറിമാരായി നിയമിച്ച പി ജർമിയാസ് എ വിഭാഗക്കാരനും സൂരജ് രവി വി എം സുധീരന്റെ വിശ്വസ്തനും ബിന്ദുജയൻ കെപിസിസി വൈസ് പ്രസിഡന്റ്‌ ശൂരനാട് രാജശേഖരന്റെ  നോമിനിയുമാണ്. 
പി ആർ പ്രതാപൻ, കൃഷ്ണൻകുട്ടിനായർ, പി കെ രവി എന്നീ എക്സിക്യൂട്ടീവ്  അംഗങ്ങളും ശൂരനാട് പക്ഷക്കാരാണ്. എക്സിക്യൂട്ടീവ് അംഗങ്ങളായ തൊടിയൂർ രാമചന്ദ്രൻ, എ അൻസാർ എന്നിവർ എ ഗ്രുപ്പിലാണ്. കെ ജി രവി, നടുക്കുന്നിൽ വിജയൻ എന്നിവർ മുല്ലപ്പള്ളിയുടെ നോമിനികളാണ്. മുൻ കെപിസിസി പ്രസിഡന്റ് സി വി പത്മരാജന്റെ പിന്തുണയോടെ അഡ്വ. ബേബിസണും സെക്രട്ടറിയായി. 
ബിന്ദുകൃഷ്‌ണ നിർദേശിച്ച സന്തോഷ് തുപ്പാശേരി, ബാബു മാത്യു, എ കെ ഹഫീസ്, ഉണ്ണിക്കൃഷ്ണൻ എന്നിവരെ ഒഴിവാക്കി. കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ശുരനാട് രാജശേഖരൻ വിഭാഗം ജില്ലയിൽ ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ ഭാരവാഹിപ്പട്ടിക എം എം നസീറിനെ ഡിസിസി പ്രസിഡന്റാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top