26 April Friday

പാസഞ്ചർ ട്രെയിൻ സർവീസ്‌ 
പുനഃരാരംഭിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കൊല്ലം 
കോവിഡ് കാലത്ത് നിർത്തിവച്ച എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും ഉടൻ പുനഃരാരംഭിക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ യാത്രചെയ്ത് തൊഴിലിടങ്ങളിൽ എത്തുന്നതിന് നൂറുകണക്കിന് തൊഴിലാളികളാണ് പാസഞ്ചർ  ട്രെയിനുകളെ ആശ്രയിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറി മറ്റു സർവീസുകൾ എല്ലാം സാധാരണനിലയിലായിട്ടും പാസഞ്ചർ സർവീസ് ആരംഭിക്കാത്തത്‌ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. 
റെയിൽവേ മന്ത്രാലയത്തിന്റെ  നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ സിഐടിയു ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിഅമ്മ, ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, കെ രാജഗോപാൽ, പി സജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top